തൃശൂർ: മികച്ച കർഷകൻ വാഴക്കുലയിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ പ്രതികരണവുമായി
മന്ത്രി ടി സിദ്ദിഖ്. മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കും.
വിവരം അറിഞ്ഞ ഉടനെ ഡയറക്ടറുമായി സംസാരിച്ചിരുന്നു.
കർഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ട് നൽകിയാൽ തുടർനടപടി ഉണ്ടാകും. അവാർഡ് നിർണയത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരും.
ചില അവാർഡുകൾ തന്നെ താനെത്തിയശേഷം പുനക്രമീകരിച്ചിരുന്നുവെന്നും കൃഷി മന്ത്രി വ്യക്തമാക്കി.
അതേസമയം വാഴക്കുലക്കുള്ളില് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തില്‍ പിടിയിലായ ധനേഷ് എസ്.നായര്‍ക്ക് കേരളത്തില്‍ വിപുലമായ നെറ്റ്വര്ക് ഉള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ട്.
ഇതിനകം എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് ഏജന്റുമാരെ പൊലീസ് അറസ്റ്റുചെയ്തു.
ലഹരികടത്തിനായി ഇന്‍സ്റ്റഗ്രാം വഴിയാണ് ധനേഷ് പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നത്.
കൊച്ചിയിലായിരുന്നു പ്രതിയുടെ സ്ഥിരതാമസമെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ ചെറുതനയില്‍ 2022-ല്‍ തണ്ണിമത്തന് കൃഷി നടത്തിയിട്ടുള്ള ധനേഷിന് ചെറുതന പഞ്ചായത്തിന്റെ യുവ കർഷക അവാർഡ് ലഭിച്ചിരുന്നു.
നാട്ടില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും ഇല്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.






