കാഞ്ഞിരപ്പള്ളി:ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാന്‍ നഗറില്‍ നിന്ന്
എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി മഞ്ചാടിക്കര സ്വദേശി രഞ്ജിത് രാധാകൃഷ്ണന് (29), ആലപ്പുഴ മങ്കൊമ്പ് സ്വദേശി ഉണ്ണിരാജ് (28) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 1.89 ഗ്രാം എം.ഡി.എം.എയും രണ്ട് എല്‍.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും, കാഞ്ഞിരപ്പള്ളി എസ്. ഐ സുകേഷ് എസ്.എന്‍, എസ്.ഐ മാരായ അനില്‍കുമാര്‍
എം.പി, പ്രദീപ്, എ.എസ്.ഐ ഷിനോ തങ്കപ്പന്,സീനിയര്‍ പോലീസ് ഓഫീസര്‍ വീനിത്,
ആര്. നായര്‍,സീനിയര്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്, സി.പി.ഒ അനൂപ്, എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു .
ലോറി ഡ്രൈവര്‍മാരായ ഇവര്‍ ലോഡ് ഇറക്കി തിരികെ വരുമ്പോഴാണ് പോലീസ് പിടികൂടിയത്.






