തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഒപ്പ് വിവാദത്തിനിടെ മേയർ വി വി രാജേഷിനെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ്.
വ്യാജ ഒപ്പ് കേസില്‍ അന്വേഷണം തുടരുന്നതിനിടെ കൗണ്‍സില്‍ യോഗത്തില്‍ സുഗതന് പങ്കെടുക്കുന്ന ചിത്രങ്ങള്‍ നഗരസഭ പൊലീസീസിന് കൈമാറി.
ഇതിനിടെ, സ്പെഷ്യല്‍ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്‍ എല്‍ഡിഎഫ് പാർലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്ക് വ്യാജ ഒപ്പിട്ടുവെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു.
ഒപ്പ് വിവാദത്തില്‍ കേസെടുത്തതിന് പിന്നാലെ മേയർ വി വി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം ശക്തമാക്കി. കോർപ്പറേഷൻ ഓഫീസില്‍ മേയറെ എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞു.
അതേസമയം, വ്യാജ ഒപ്പ് ആരോപണം ഉയർന്ന ദിവസങ്ങളില്‍ കൗണ്‍സിലർ സുഗതൻ യോഗത്തില്‍ പങ്കടുക്കുന്നതിന്റ ചിത്രങ്ങള്‍ കോർപ്പറേഷൻ പൊലീസിന് കൈമാറി. കോർപ്പറേഷന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളില്‍ സുഗതനുണ്ടെന്ന് മേയർ പറഞ്ഞു.
സിപിഎം നേതാവ് എസ് പി ദീപക്ക് തന്നെ ഫെയ്സ്ബുക്കിലിട്ട ചിത്രങ്ങളും കൈമാറിയിട്ടുണ്ട്. ഇതിനിടെ, സെപ്ഷ്യല്‍ കൗണ്‍സില്‍ യോഗത്തില്‍ എസ് പി ദീപക്ക് വ്യാജ ഒപ്പിട്ടെന്ന് ആരോപിച്ച് ബിജെപി പൊലീസില്‍ പരാതി നല്‍കും.






