കോട്ടയം: എം.ജി സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗവും എം.എല്‍.എയുമായ മാത്യു കുഴല്നാടന്.
വൈസ് ചാന്‍സലറുടെ പദവിയെയും അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും, നയപരമായ തീരുമാനങ്ങളും പോളിസി വിഷയങ്ങളും തീരുമാനിക്കുന്നത് സിന്ഡിക്കേറ്റിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വകലാശാലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വി.സിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും, ആ ഉത്തരവ് ലംഘിച്ചുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതു ശക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലയുടെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് വി.സി സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കങ്ങളെ ഏതറ്റം വരെ പോയാലും സിന്‍ഡിക്കേറ്റ് ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും ഈ കാര്യത്തില്‍ രാഷ്ട്രീയമായ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.






