തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർജന്റീനയും സ്പെയ്നും തമ്മിലുള്ള ആവേശപ്പോര് തുടങ്ങുന്നത്.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ പോലെ കേരളവും ഫൈനലിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആരംഭിച്ചതുമുതല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രിയടീമുകളുടെയും താരങ്ങളുടെയും ഫ്ലെക്സുകളും മറ്റും സ്ഥാപിച്ചിരുന്നു.
ഇപ്പോഴിതാ അർജന്റീന സൂപ്പർതാരം ലയണല്‍ മെസിക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയ ആരാധകരുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെസി ഒരു ലോകകപ്പ് കൂടി ഉയർത്തണമെന്ന പ്രാർത്ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകർ. പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയുമാണ് ക്ഷേത്രങ്ങളില്‍ നടത്തിയത്. രോഹിണി നക്ഷത്രത്തിലാണ് പൂജ നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് ശത്രുസംഹാര പൂജ നടത്തിയ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഒരു യുവാവ് പങ്കുവച്ചത്. ഇതിന് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
https://www.instagram.com/reel/Da0ffdtsKTA/?igsh=anI4MGJxcjY4ZGhk






