ന്യൂഡൽഹി: സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച കോടതി ഹർജി ജൂലൈ 24ന് വീണ്ടും പരിഗണിക്കും.
അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം മെഡിക്കൽ സംഘത്തിന്റേതാണെന്ന് കോടതി വ്യക്തമാക്കി.
സോനം വാങ്ചുക്കിനെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഗീതാഞ്ജലി അങ്മോയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ സോനത്തെ തടഞ്ഞുവച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ കഴിയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.






