പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന(63) ചാർലി പിഎസ്(64) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ്(43) പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.






