മണർകാട്: പരിശുദ്ധ പാത്രിയർക്കീസ് ബാവയെ അപകീർത്തിപ്പെടുത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നു.
നാളെ (വ്യാഴാഴ്ച-26/11/26)) വൈകുന്നേരം 6 മണിക്ക് മണർകാട് പള്ളി അങ്കണത്തിലാണ് സമ്മേളനം. പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പ്രതിഷേധ സമ്മേളനം.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ നടത്തിയതായി പറയപ്പെടുന്ന അപകീർത്തികരമായ പരാമർശത്തിലാണ് പ്രതിഷേധം.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായും അതിന്റെ പരമാധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് ബാവയുമായും മണർകാട് കത്തീഡ്രലിന് പള്ളിയുടെ ആരംഭകാലം മുതൽ നിലനിൽക്കുന്ന അഭേദ്യമായ ആത്മീയവും സഭാപരവുമായ ബന്ധം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പ്രതിഷേധ സമ്മേളനത്തിൽ യാക്കോബായ സുറിയാനി സഭയിലെ മേൽപ്പട്ടക്കാർ, സഭാ ഭാരവാഹികൾ, വൈദികർ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുക്കും.
ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യവും സഹകരണവും ട്രസ്റ്റിമാർ അഭ്യർത്ഥിച്ചു.






