അട്ടപ്പാടി: അട്ടപ്പാടിയിൽ 51കാരനെ തമിഴ്നാട് പൊലീസ് മർദ്ദിച്ചെന്ന് പരാതി. അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം. കൈയിൽ കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ച് തമിഴ്നാട് തടാകം പൊലീസ് മർദിച്ചു എന്നാണ് പരാതി.
അട്ടപ്പാടി കുളപ്പടി സ്വദേശി മുരുകേഷിനാണ് അതിക്രമം നേരിട്ടത്. പരിക്കേറ്റ മുരുകേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിന് ഒടിവുണ്ട്.
മർദ്ദിച്ചതിന് പിന്നാലെ മുരുകേശിന്റെ ഇരുചക്ര വാഹനവും തമിഴ്നാട് പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ കേരള പൊലീസ് കേസ് എടുത്തിട്ടുണ്ട്.






