റിയാദ്: പാലക്കാട് അകത്തേത്തറ അംഗവല്‍പറമ്പ് കണക്കരപ്പള്ളിയല്‍ ഗിരീഷ് ചന്ദ്രദാസ് (55) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായി.
ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം. മൃതദേഹം നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.






