മലപ്പുറം:മലപ്പുറത്ത് വനമേഖലയില്‍ മഴ ശക്തം.
കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, തരിശ്മേഖലകളില് മലവെള്ളപ്പാച്ചില്രൂക്ഷമായി.
തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ആശങ്കയിലാണ്.
തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഇതുവഴിയുള്ള യാത്രയും പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കി.
ഒലിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴകളില്‍ തിങ്കളാഴ്ചയും വെള്ളത്തിന്റെ അളവ് വര്‍ധിച്ചു.
പകല്‍ സമയത്താണ് തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയത്.






