കോഴിക്കോട് :വയോധികയുടെ മാല പൊട്ടിച്ചോടിയ ഹോട്ടല്‍ മാനേജർ അറസ്റ്റില്‍. കോഴിക്കോട് ചേവായൂറാണ് സംഭവം. ഹോട്ടല്‍ മാനേജറായ ഷനൂപാണ് അറസ്റ്റിലായത്.
മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിലാണ് ഇയാള്‍ മാനേജരായി ജോലി ചെയ്യുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലെത്തിയാണ് സ്തീകളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ചാത്തമംഗലം സ്വദേശിനിയായ വയോധികയുടെ മാലയാണ് ഷഹനൂപ് പൊട്ടിച്ചെടുത്തത്. ആശുപത്രിയില്‍ പോയി തിരികെ വരികയായിരുന്നു വയോധിക. പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ച് മാല കവരുകയായിരുന്നു. വഴി ചോദിച്ചെത്തിയ ഷനൂപ് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു.
രണ്ട് മൂന്ന് തവണ ഇയാള്‍ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയിയെന്ന് വഴി ചോദിച്ചതിന് ശേഷം പെട്ടെന്ന് മാല പൊട്ടിക്കുകയായിരുന്നെന്നും ദേവകിയമ്മ പറഞ്ഞു.
ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് യുവാവ് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അന്വേഷണം ഷഹനൂപിലേക്ക് എത്തിയത്. ഇയാളുടെ പേരില്‍ കാക്കൂർ പൊലീസ് സ്റ്റേഷനിലും സമാന കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.






