ശ്വാസകോശത്തിലെ കോശങ്ങള്‍ അസാധാരണവും അനിയന്ത്രിതവുമായ രീതിയില്‍ വളർന്ന്, ശ്വാസകോശത്തിന് കേടുപാടുകള്‍ വരുത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ട്യൂമറുകള്‍ രൂപപ്പെടുമ്പോഴാണ് ശ്വാസകോശ അർബുദം ഉണ്ടാകുന്നത്.
ലോകമെമ്പാടും ക്യാൻസർ മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി ശ്വാസകോശ ക്യാൻസർ തുടരുന്നു. ശ്വാസകോശത്തിലെ കോശങ്ങള്‍ അസാധാരണവും അനിയന്ത്രിതവുമായ രീതിയില്‍ വളർന്ന്, ശ്വാസകോശത്തിന് കേടുപാടുകള്‍ വരുത്തുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ട്യൂമറുകള്‍ രൂപപ്പെടുമ്പോഴാണ് ശ്വാസകോശ അർബുദം ഉണ്ടാകുന്നത്.
ശ്വാസകോശ കലകളിലെ അസാധാരണ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും, പലപ്പോഴും സാധാരണ ശ്വസനത്തെയും ഓക്സിജൻ കൈമാറ്റത്തെയും തടസ്സപ്പെടുത്തുന്ന മുഴകള്‍ (ട്യൂമറുകള്‍) രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ശ്വാസകോശ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയെ ഒരു സീസണല്‍ അണുബാധയായോ അലർജിയായോ കരുതി അവഗണിക്കരുത്. വിട്ടുമാറാത്ത ചുമ പലപ്പോഴും ശ്വാസകോശ ക്യാൻസറിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ്.
കഫത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് പോലും അസാധാരണമാണ്. ക്ഷയം (Tuberculosis) പോലുള്ള അണുബാധകള്‍ ഈ ലക്ഷണത്തിന് കാരണമാകാമെങ്കിലും ശ്വാസകോശ അർബുദത്തിന്റെ സാധ്യത തള്ളിക്കളരുത്.
പടികള്‍ കയറുമ്പോഴോ കുറഞ്ഞ ദൂരം നടക്കുമ്പോഴോ അസാധാരണമായ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത് ശ്വാസപാതയില് ട്യൂമർ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടോ ശ്വാസകോശത്തിന് ചുറ്റും ദ്രാവകം കെട്ടിക്കിടക്കുന്നതുകൊണ്ടോ ആകാം.
പ്രത്യേകിച്ച് ശ്രമിക്കാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, അല്ലെങ്കില്‍ വിട്ടുമാറാത്ത ക്ഷീണം എന്നിവ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. അതിനാല്‍ ഇവ ഒരിക്കലും അവഗണിക്കരുത്.
ശബ്ദത്തിലെ വ്യത്യാസമാണ് മറ്റൊരു ലക്ഷണം. വോക്കല്‍ കോഡുകളെ നിയന്ത്രിക്കുന്ന റിക്കറന്റ് നാഡിയില്‍ ട്യൂമറുകള്‍ അമർത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.






