തിരുവനന്തപുരം: കേരള ലോക്ഭവനില്‍ ഇനി മുതല്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാല്‍ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നല്കി.
ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്.
നാളെ ഗവർണ്ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നല്കിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു.
അതിഥികളും ജീവനക്കാരും നോണ്‍-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഇതില്‍ നിന്നാണ് പുതിയ ഗവർണ്ണറുടെ വരവോടെ പൂർണ്ണമായും വെജിറ്റേറിയൻ രീതിയിലേക്ക് ക്രമീകരണങ്ങള്‍ മാറുന്നത്.






