പാത്രങ്ങളില്‍ അടിഞ്ഞുകൂടുന്ന കരിയുടെ കറ കളയാൻ വീട്ടിലുള്ള സാധനങ്ങള്‍ തന്നെ ധാരാളം.
കഠിനമായി ഉരച്ചു കഴുകാതെ തന്നെ പാത്രങ്ങള്‍ തിളങ്ങാന്‍ സഹായിക്കുന്ന ആറ് മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം
വിനാഗിരി മിശ്രിതം- കരി പിടിച്ച ഭാഗങ്ങളിലെ എണ്ണമയവും മറ്റു കറകളും നീക്കാന്‍ വിനാഗിരി ഫലപ്രദമാണ്.
തുല്യ അളവില്‍ വിനാഗിരിയും വെള്ളവും ചേര്‍ത്ത് ഒരു സ്പ്രേ കുപ്പിയിലാക്കുക.
കറയുള്ള ഭാഗങ്ങളില്‍ ഇത് സ്പ്രേ ചെയ്ത ശേഷം നന്നായി തുടച്ച് കഴുകിക്കളയാം.
ബേക്കിങ് സോഡ- ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ കലര്ത്തിയെടുക്കുക.
ഈ ലായനി കരി പിടിച്ച ഭാഗത്ത് പുരട്ടി 30 മിനിറ്റ് വച്ച ശേഷം സാധാരണ പോലെ കഴുകി വൃത്തിയാക്കാം.
നാരങ്ങാനീര്- രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാനീരില്‍ അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക.
മൃദുവായ ബ്രഷ് ഉപയോഗിച്ച് കറയുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് തുടച്ച് കഴുകാം.
സവാളത്തൊലി- കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സവാളത്തൊലിയും ഉപകരിക്കും. അഞ്ച് മുതല്‍ ആറ് വരെ സവാളയുടെ തൊലികള്‍ പാത്രത്തിലിട്ട് അല്പം വെള്ളവും ചേര്‍ക്കുക.
പാത്രം മൂടിവെച്ച് 20-30 മിനിറ്റ് ഉയര്‍ന്ന തീയില്‍ തിളപ്പിക്കുക. തിളയ്ക്കുന്നതോടെ കറ ഇളകി വരാന്‍ തുടങ്ങും.
കോള- പാത്രത്തിലെ കരി നീക്കാന്‍ കോളയും ഉപയോഗിക്കാവുന്നതാണ്.
കറയുള്ള ഭാഗത്ത് അല്പം കോള ഒഴിച്ച് ചെറിയ തീയില്‍ ചൂടാക്കുക. ചൂടാകുന്നതിനനുസരിച്ച് കരി കറകള്‍ ഇളകി മാറുന്നത് കാണാം.
ബേക്കിങ് സോഡയും ഉപ്പും- പാനിലെ കരി കളയാന്‍ ഉപ്പും ബേക്കിങ് സോഡയും തുല്യ അളവില്‍ എടുത്ത് കറയുള്ളിടത്ത് വിതറുക.
ഒരു മണിക്കൂര്‍ കഴിഞ്ഞ് നനഞ്ഞ തുണിയോ സ്പോഞ്ചോ കൊണ്ട് സാവധാനം ഉരച്ചു കഴുകാം.






