ThirdEye News

'വസ്തുതകളുടെ ധവളപത്രം'; എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു

personസ്റ്റാഫ് റിപ്പോർട്ടർ
'വസ്തുതകളുടെ ധവളപത്രം'; എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എല്‍ഡിഎഫ് 'വസ്തുതകളുടെ ധവളപത്രം' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു.

എകെജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പുസ്തകം ഏറ്റുവാങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ധവള പത്രത്തില്‍ വസ്തുതാ വിരുദ്ധമായ പരാമർശങ്ങളാണ് കുത്തിനിറച്ചതെന്ന് പിണറായി വിജയൻ വിമർശിച്ചു.

ഇത് തുറന്നുകാട്ടാനാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയത്. സ്ഥിതിവിവര കണക്കുകള്‍ വിശദമായി തന്നെ പുസ്തകത്തില്‍ പറയുന്നുണ്ട്. 10 വര്ഷം നീണ്ട എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തിന്റെ ബാധ്യത ഉയർന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരിന്നത്. യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. എന്നാല്‍ ആദ്യ എല്‍ഡിഎഫ് ഭരണത്തില്‍ 1.86 മടങ്ങായി കുറഞ്ഞു. പിന്നീടുള്ള അഞ്ചുവർഷം അത് 1.6 ആയി കുറഞ്ഞു. കണക്കുകള്‍ സംസ്ഥാന സർക്കാർ പൂർണ്ണമായി മറച്ചുവെക്കുകയാണ്. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.

കേരളത്തില്‍ ധൂർത്താണെന്നും, കെടുകാര്യസ്ഥതയെന്നും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷത്തില്‍ സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം 5% ആയി വർദ്ധിപ്പിച്ചു. വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കിഫ്ബി കടം സംസ്ഥാന സർക്കാരിൻ്റെ കടമായി കാണുന്ന കേന്ദ്രത്തിൻ്റെ നയത്തിന് അനുകൂലമായ നടപടിയാണ് സർക്കാരിൻ്റേത്.സർക്കർ അവതരിപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ബജറ്റിൻ്റെ മുന്നോടിയാണ്. വാഗ്ദാനങ്ങളുടെ ലംഘനമാണ്. പല പ്രഖ്യാപനങ്ങളും തുടക്കത്തില്‍ തന്നെ അട്ടിമറിച്ചു. അന്തർ സംസ്ഥാന നികുതി ചേർച്ചയെ പറ്റിപറയുന്നവർ ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പിണറായി കൂട്ടിച്ചേത്തു.

ബന്ധപ്പെട്ട വാർത്തകൾ