കോട്ടയം: കുട്ടികളായ സംഗീതപ്രതിഭകൾക്ക് അവസരമൊരുക്കി കുട്ടിപ്പാട്ടുകൂട്ടത്തിന്റെ അടുത്ത പാട്ടുകൂട്ടം സെപ്റ്റംബർ 19-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചിൽഡ്രൻസ് ലൈബ്രറി രാഗം ഹാളിൽ നടക്കും.
5 വയസ്സ് മുതൽ 16 വയസ്സുവരെയുള്ള പാട്ടുപാടാൻ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം. കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകും.
പങ്കെടുക്കുന്നവർ പാടാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ ‘കരോക്കെ’ കൊണ്ടുവന്ന് ബേബി മാത്യു സാറിനെ ഏൽപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.






