ആലപ്പുഴ : മഴ പെയ്തതോടെ കുട്ടനാട്ടിലെ നെല്‍ കർഷകരുടെ ജീവിതം പ്രതിസന്ധിയില്‍. മഴ പെയ്തതോടെ നെല്ല് സംഭരിക്കാൻ മില്ലുടമകള്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം. 42,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കാനുള്ളത്. ഇത് സംഭരിച്ചതാകട്ടെ 32,000 ത്തോളം മാത്രം. ബാക്കി നെല്ലുകള്‍ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.
പ്രധാനമായും 32 മില്ലുകളാണ് കുട്ടനാട്ടില്‍ നെല്ല് സംഭരിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കർഷകരുടെ സ്ഥിതി ദുരിതത്തില്‍ ആകും. തോട്ടപ്പള്ളി തകഴി പ്രദേശങ്ങളിലാണ് കൂടുതല്‍ നെല്ല് കെട്ടിക്കിടക്കുന്നത്.
നാല് ചിറ വടക്ക് പടിഞ്ഞാറ് പാടശേഖരത്തില്‍ രണ്ടാഴ്ചയിലധികമായി 20 ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. 100 ഏക്കർ വരുന്ന പാടശേഖരത്തിലാണ് നെല്ല് കിടക്കുന്നത്.






