കുറുപ്പന്തറ: യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാവുന്നു. തകർന്നുകിടന്ന തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തൻപള്ളി റോഡിലെ കുഴികളടയ്ക്കാൻ തുടങ്ങി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കടുത്തുരുത്തി സെക്ഷന്റെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ കോൺക്രീറ്റ് മെറ്റൽ മിശ്രിതം ഉപയോഗിച്ച് അടയ്ക്കുന്നത്.
തോട്ടുവ മുതൽ കുറുപ്പന്തറ കവല വരെയുള്ള ഭാഗത്തെ കുഴികൾ പൂർണ്ണമായും അടച്ചു. ബാക്കിയുള്ള ഭാഗത്തെ കുഴികളും മഴ മാറി നില്ക്കുന്നതനുസരിച്ച് അടുത്ത ദിവസങ്ങളിൽ അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.






