കോട്ടയം: കുമാരനല്ലൂർ വല്യാലിൻചുവട് ഭാഗത്തെ കള്ളുഷാപ്പിലെ ജീവനക്കാരനെയും ആക്രമണം തടയാൻ എത്തിയ ആളെയും കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിച്ചും കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചും ആക്രമിച്ച കേസിൽ രണ്ടുപേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് വില്ലേജിൽ മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പ്രകാശന്റെ മകൻ പ്രദീപ് (34), ആർപ്പൂക്കര വില്ലേജിൽ മുടിയൂർക്കര ഭാഗത്ത് തെക്കിൽപറമ്പിൽ വീട്ടിൽ സെലീനയുടെ മകൻ ഷൈൻ ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുമാരനല്ലൂർ വല്യാലിൻചുവട് ഭാഗത്തെ കള്ളുഷാപ്പിൽ നടന്ന സംഭവത്തിൽ പ്രതികൾ ഭീമോനെയും ആക്രമണം തടയാൻ എത്തിയ അഖിൽ എബ്രഹാമിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയും കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് ഇരുവരുടെയും പുറത്തും കൈകളിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജെർലിൻ വി. സ്കറിയ, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






