കുമരകം: പാമ്പാടി കെ.ജി. കോളേജിൽ നടന്ന കോട്ടയം ജില്ലാ വടംവലി മത്സരത്തിൽ മികച്ച വിജയം നേടി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. അണ്ടർ-17 മിക്സഡ് ടീം, അണ്ടർ-17 ബോയ്സ് ടീം എന്നീ ഇനങ്ങളിൽ മത്സരിച്ച സ്കൂൾ ടീമുകൾക്ക് ഒന്നാം സ്ഥാനം നേടി ജില്ലാ ചാമ്പ്യൻമാരായി.
ഈ വർഷം നടന്ന സബ് ജൂനിയർ മത്സരത്തിൽ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച ആറ് ടീമുകളും ജില്ലാ ചാമ്പ്യൻമാരായി എന്ന നേട്ടവും ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ വടം വലി ടീം സ്വന്തമാക്കി.
കായികാധ്യാപകനായ പി .പി ഹരിയും ആദിത് കെ. ഗിരിയും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പരിശീലകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമമാണ് മികച്ച നേട്ടത്തിന്
വഴിയൊരുക്കിയതെന്ന് സ്കൂൾ മാനേജർ എ.കെ ജയപ്രകാശും പ്രിൻസിപ്പൽ എസ് സുനിമോളും അറിയിച്ചു.






