കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28ന് കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ വാർഷിക ബുള്ളറ്റിൻ പ്രകാശനം ചെയ്തു.
ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് അഡ്വ. വി.പി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ബുള്ളറ്റിൻ പ്രകാശനം നിർവഹിച്ചു.
ക്ലബ്ബ് ജനറൽ സെക്രട്ടറി എസ്.ഡി. പ്രേംജി, വൈസ് പ്രസിഡന്റുമാരായ സാൽവിൻ കൊടിയന്ത്ര, പി.എൻ. സാബു ശാന്തി, വി.എൻ. കലാധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.






