കുമരകം : വിദ്യയുടെയും കലകളുടെയും അധിദേവതയായ സരസ്വതി ദേവിയെ ആരാധിക്കുന്ന നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടക്കും.
ഒക്ടോബർ 18 ഞായറാഴ്ച (തുലാം 1) വൈകിട്ട് 7 മണിക്ക് പൂജവെപ്പ്.
ഒക്ടോബർ 20 ചൊവ്വാഴ്ച (തുലാം 3) രാവിലെ 8 മണി മുതൽ മഹാനവമി ആയുധപൂജ.
ഒക്ടോബർ 21 ബുധനാഴ്ച (തുലാം 4) രാവിലെ 6.30 മുതൽ 8 മണി വരെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും. അന്നേദിവസം രാവിലെ 7 മണിക്ക് ശ്രീവിദ്യാ പൂജ ഉണ്ടായിരിക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ.
അറിവിന് ഏറെ പ്രാധാന്യം കൽപ്പിച്ച ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നടത്തിയ ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സുബ്രഹ്മണ്യ ഭഗവാന്റെ തിരുസന്നിധിയിൽ വിദ്യാരംഭം കുറിക്കുന്നത് ശ്രേഷ്ഠവും പുണ്യവുമായിട്ടാണ് ഭക്തജനങ്ങൾ കരുതുന്നത്.
വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അറിയിച്ചു . മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 0481 2524544 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുതാണ്.






