കുമരകം: കേരള സര്‍ക്കാരിന്റ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുമരകം ശ്രീകുമാരമംഗലം ഹയർസെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിലുള്ള വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഏറെശ്രദ്ധയാകർഷിച്ചു. അതിനോടൊപ്പം മെഗാ വാക്കത്തോണുംസംഘടിപ്പിച്ചു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ. പി ഗോപി പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാനേജർ എ. കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. ഐ എബ്രഹാം, പ്രിൻസിപ്പാൾ സുനിമോൾ. എസ്, പി.ടി .എ. പ്രസിഡന്റ് മഹേഷ് ബാബു, ഹെഡ് മിസ്ട്രെസ് സുജാ പി ഗോപാൽ, പ്രോഗ്രാം ഓഫീസർ മായ എം. എ അഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു.






