കുമരകം : കുമരകം വില്ലേജ് ഓഫീസിൽ പ്രവർത്തന സമയം കഴിഞ്ഞു ജീവനക്കാരൻ ഓഫീസിനകത്ത് ഇരുന്നതായി പരാതി.
ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും പൊലീസിനെയും വിവരമറിയിച്ചു.
കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ സേതു,സുനിത്ത് സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിച്ചു. പോലീസ് വിളിച്ചപ്പോഴാണ് ജീവനക്കാരൻ പുറത്തിറങ്ങിയത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യാനാണ് ഓഫീസിനുള്ളിൽ ഇരുന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
എന്നാൽ പല ദിവസങ്ങളിലും സമാന രീതിയിൽ ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാരൻ ഓഫീസ് അടച്ച് അകത്തിരിക്കാറുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
തഹസിൽദാരെ വിവരം അറിയിച്ചതിന് തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ . എ സി അഭിലാഷ് സ്ഥലത്തെത്തി മറ്റൊരു താഴിട്ട് ഓഫീസ് പൂട്ടി.
വില്ലേജ് ഓഫീസറുടെ അനുമതിയോടെയല്ല ജീവനക്കാരൻ ജോലിസമയം കഴിഞ്ഞ് ഓഫീസിൽ തുടർന്നത് എന്നാണ് വിവരം.






