കൊല്ലം: സുഹൃത്തുക്കളുമായി പന്തയം വെച്ച് കുളത്തില്‍ നീന്താനിറങ്ങിയ ആള് മുങ്ങിമരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കല്‍ ചിറയുടെ തെക്കതില്‍ ബാബു ആണ് ചക്കുവള്ളി ചിറയില്‍ മുങ്ങിമരിച്ചത്.
.ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. നീന്തല്‍ തുടങ്ങി അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ബാബു വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
ഉടൻ ഫയർഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തിരച്ചില്‍ നടത്തിയത്. സ്കൂബാ ടീം നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






