കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ വഴി 300ലധികം തൊഴിലാളികളെ നിയമിക്കുന്നു. വിവിധ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടക്കുന്നത്. ഇതിനായുള്ള റിക്രൂട്ട്മെന്റ് ജൂലൈ 30ആം തീയതി രാവിലെ 10 മണിക്ക് നടക്കും.
18മുതൽ 50 വയസ് വരെ പ്രായമുള്ള ആളുകൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ട്, സ്ട്രീം പെർഫെക്റ്റ് ഗ്ലോബൽ സർവീസ്, എസ്ബിഐ ലൈഫ്, ഗോഡ്സ്പീഡ് ഇമ്മിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങളിലേക്കാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി, ബിബിഎ, എംബിഎ, എൽഎൽബി എന്നിവയെ ഉണ്ടായിരിക്കണം.
റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8138908657,0481 2563451






