കോട്ടയം: കുടുംബശ്രീ ജില്ലാമിഷന് സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം.
നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കരവരട്ടി, ചിപ്സ്, വിവിധതരം പായസങ്ങള്‍, പായസം മിക്സുകള്‍, ചായ, ലഘു ഭക്ഷണങ്ങള്‍,
തുണിത്തരങ്ങള്‍, വിവിധ അടുക്കള ഉപകരണങ്ങള്‍, കുടുംബശ്രീയുടെ ബ്രാന്‍ഡഡ് കറി പൗഡറുകള്‍, ചമ്മന്തിപ്പൊടികള്‍,
വിവിധതരം സ്ക്വാഷുകള്‍, പച്ചക്കറി വിത്തുകള്‍ തുടങ്ങിയവയും മേളയില്‍ വിപണനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ ജെഎല്‍ജി അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബന്ദിപ്പൂക്കള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ അനുസരിച്ച് വിപണനത്തിനായി എത്തിച്ചു നല്‍കും.
ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണനമേളകള് സംഘടിപ്പിക്കുന്നുണ്ട്.
തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന മേള നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം സാലി മാത്യു, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സിന്ധു ജയകുമാര്‍, മെംബര്‍ സെക്രട്ടറി പ്രകാശ്, സിഡിഎസ് വൈസ് പ്രസിഡന്റ് ത്രിവേണി ദിലീപ്, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.






