കോട്ടയം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തെരുവിൽ മർദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെ.എസ്.യു കോട്ടയം ജില്ലയിൽ നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണം.
ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലായി വിവിധ യൂണിറ്റ് കമ്മിറ്റികള്‍, മണ്ഡലം കമ്മിറ്റികള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പഠിപ്പുമുടക്ക് നടത്തിയെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം പറഞ്ഞു.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍. നൈസാം അറിയിച്ചു.






