തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും
സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തി.
മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില്‍ ബസുകള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ
ഡിപ്പോകളെയും പ്രത്യേക സര്‍വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.






