പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിലാണ് സ്വകാര്യ ബസ് ജീവനക്കാർ പ്രിയദർശിനി ബസ് തടഞ്ഞത്. സമയം വൈകി ഓടുന്നുവെന്ന് ആരോപിച്ചാണ് ബസ് തടഞ്ഞത്.
ചുങ്കപ്പാറയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് പോകുന്ന ബസാണ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞത്. കോട്ടയം - റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന ധന്യ ബസിലെ ജീവനക്കാരാണ് ബസ് തടഞ്ഞത്.
ബസ് തടഞ്ഞ് നിർത്തി കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.






