മൂവാറ്റുപുഴ: കെഎസ്ഇബിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവത്തില്‍ അസിസ്റ്റന്റ് എൻജിനീയർ ഉള്‍പ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ.
മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഗണേഷ് കുമാർ പിജി, സബ് എഞ്ചിനീയർ ഗിരീഷ് കെ വി, വർക്കർ എല്‍ദോ കെഎം എന്നിവർക്കെതിരെയാണ് നടപടി.
ഉപഭോക്താവില്‍ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയില്‍ അടക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിയിലെ ആഭ്യന്തര വിജിലൻസ് ആണ് തട്ടിപ്പ് അന്വേഷിച്ചത്.






