കോഴിക്കോട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട് മന്ത്രി സണ്ണി ജോസഫ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി എത്രനാള്‍ വരെ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ മറ്റ് സ്റ്റേറ്റുകള്‍ തുടങ്ങി എവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിനുള്ള ആലോചനയും നടക്കുകയാണ്.
കൂടുതല്‍ വില കൊടുത്ത് വാങ്ങണമെങ്കില്‍ ഗവണ്മെന്റിന്റെ കമ്മീഷന്റെ അംഗീകാരം വേണം. അംഗീകാരത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കും.
എത്ര കാലത്തേക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് കൃത്യമായി ഒരു ഡേറ്റ് ഞാന്‍ പറയുന്നില്ല. ലഭ്യതക്കുറവ് രാജ്യത്തൊട്ടാകെയുണ്ട്.
മഴ കുറയുമ്പോള്‍ ചൂട് കൂടുകയാണ്. അപ്പോള്‍ ഉപഭോഗവും കൂടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗം വരികയാണ്. അതനുസരിച്ച് ഉല്‍പ്പാദനം കൂടിയിട്ടില്ല – അദ്ദേഹം പറഞ്ഞു






