കോട്ടയം: ജില്ലയിൽ നാളെ (16-08-2026)പൈക,അയർക്കുന്നം,ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സിന്ധ്യ, പൈക ടൗൺ, പൈക മഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 :30 മണി മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ മണൽ, തുരുത്തിപ്പള്ളി, പട്ടിയാലമറ്റം, പടിഞ്ഞാറെപ്പാലം, വടക്കേടം, വടക്കേടം ടവർ, പോളി ടെക്നിക്,വൈറ്റ് ഹോസ്റ്റൽ, ടോംസ് കോളേജ് ,
മുണ്ടുവാലേകോൺ, നെല്ലിക്കുന്ന്, വെള്ളറ,ഐ.ഒ. സി. എൽ മറ്റക്കര എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷനിൽ മൂന്നിലവ് മരുതും പാറ റൂട്ടിൽ II Kv ലൈ നിൻ്റെ മുകളിലേക്ക് നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കുന്ന ജോലികൾ ക്കായി വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടതിനാൻ മൂന്നിലവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.
മൂന്നിലവ് ഭാഗത്ത് നാളെII Kv ലൈൻ ഓഫ് ചെയ്യേണ്ടിവരുമ്പോൾ ഓഫാകുന്ന ട്രാൻസ്ഫോർമറുകൾ മൂന്നിലവ് ബാങ്ക്, മൂന്നിലവ്, കടപുഴ, മരുതും പാറ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.






