കോട്ടയം: ജില്ലയിൽ നാളെ (27/07/26)പൈക,തൃക്കൊടിത്താനം,തെങ്ങണ,മണർകാട്,കുറിച്ചി, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ
പാമ്പോലി,കുന്നപ്പള്ളി,
കാപ്പുക്കയം,കാരക്കുളം
എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപ്പറമ്പ് , കളരിത്തറ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക് , ഗുഡ് ഷെപ്പേട് , വക്കീൽ പടി, പുതുച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 12 pm മുതൽ 5 pm വരെയും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറിയാൻ ആശ്രമം, പൂപ്പട , പുളിമൂട് , എ.വി.എം റബ്ബേഴ്സ്, ഗുഡ് ന്യൂസ്, കെ.പി.എൽ, മരിയൻ സെന്റർ ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30pm വരെ വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും മുട്ടത്തുപടി,ഇളംകാവ്, മാത്തൻകുന്ന്, അമ്പലക്കൊടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.






