അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധം ഒടിടിയിൽ റിലീസായി.
ആമസോൺ പ്രൈം വീഡിയോയിൽ ആണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ സിനിമ കാണാനാകും. ജൂലൈ 3ന് ആയിരുന്നു സിനിമയുടെ തിയറ്റർ റിലീസ്.
പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി,
ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.
നാഗബന്ധം കേരളത്തിലെത്തിച്ചത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആയിരുന്നു. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്,
അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്.






