തിരുവനന്തപുരം:ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത.
നവംബര്‍ മുതല്‍ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളില്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ ശ്രമങ്ങള്‍ക്ക് റെഗുലേറ്ററി കമ്മീഷന് അംഗീകാരം നല്‍കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നല്കിയ പെറ്റീഷന് വില കൂടുതല്‍ എന്ന് പറഞ്ഞാണ് കമ്മീഷന് നിരസിച്ചത്.
ഇത് കൂടാതെ പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സര്‍ക്കാറിന് കഴിഞ്ഞ മാസം നല്കിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിലും ഇതുവരെയും തീരുമാനമായിട്ടില്ല.
എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.






