കോട്ടയം:ജില്ലയിൽ നാളെ (25/10/2026)പള്ളിക്കത്തോട്,അതിരമ്പുഴ,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് :പള്ളിക്കത്തോട് ബസ്റ്റാന്റ് മാർക്കറ്റ്, അഞ്ചാനി, അമ്പലത്തുകുന്ന് ഭാഗങ്ങളിൽ പകൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വേലംകുളം, ഷാപ്പുംപാടി, കോലടി, ITI ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ HT ലൈൻ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന MLA പടി, കളത്തിപ്പടി ടൗൺ, വെട്ടിക്കൽ, മധുരം ചേരിക്കടവ്, വട്ടവേലി, പൊൻ പള്ളി ഭാഗങ്ങളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മരുതുംപാറ ട്രാൻസ്ഫർമറിന് സമീപം ഇലവൺ കെ വി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിൻറെ ശിഖരം വെട്ടാൻ ഉള്ളതിനാൽ രാവിലെ 8:30 മുതൽ 12 മണി വരെ മൂന്നിലവ്, കടപുഴ ,മരുതുംപാറ ട്രാൻസ്ഫോർമറിനു കീഴിൽ വരുന്നപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.






