കോട്ടയം: ജില്ലയിൽ നാളെ (16/10/2026)പാമ്പാടി,തീക്കോയി,മണർകാട്,പള്ളിക്കത്തോട്,മീനടം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ആയല്ലൂർ, മാന്താർ , തിരുവാതുക്കൽ, കരിമ്പിൽപടി, ഇളമ്പള്ളി, മുഞ്ഞനാട്, മാണിക്കുന്നം,പാറപ്പാടം, പെരുമ്പള്ളി സ്കൂൾ, തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സിഎസ്ഐ ചർച്ച് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ HT ലൈൻ.വർക്ക് നടക്കുന്നതിനാൽ ചേരിപ്പാട്, കടുക്കാ സിറ്റി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന . ഭാഗങ്ങളിൽ 09:00AMമുതൽ 05:00പിഎം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടയ്ക്കൽ പടി, കല്ലൂർ കൊട്ടാരം, നടയ്ക്കൽ, പാലക്കോട്ടു പടി, പീടിയേക്കൽ പടി, ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് : 9.00 മുതൽ 5.00 വരെ കയ്യൂരി, കുറുങ്ങുടി, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്രീപ്പുമില്ല്,വട്ടക്കാവ്,ആരാണി,ഊട്ടിക്കുളം,പോത്തൻപുറം,ഡയറ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൈലാടി, ചേന്നാമറ്റം, ക്രഷർ, മോഹം എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ ബൈപ്പാസ്, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരുതുംപാറ, ആലപ്പി ലാറ്റക്സ്, വാഴയിൽ ഫോം ബെഡ്, മൂന്നിലവ് ബാങ്ക്പടി, പെരും കാവ്, കൂട്ടക്കല്ല്, കുറിഞ്ഞി പ്ലാവ്, പുതുശ്ശേരി എന്നീ പ്രദേശങ്ങളിൽ
8.30am നും 5pm നും ഇടയിൽ ഭാഗികമായും LT ലൈൻ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കൊണ്ടൂർ വിക്ടറി, അൽഫോൻസാ, മന്ത എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽകാവ്,മേൽപ്പാലം,റിലൈൻസ് (HT),പൂഴിക്കുന്ന്,പുകുടിയിൽ പാടം,യമഹ,ഫോക്കസ്,മാർത്തോമാ ചർച്ച,
കളത്തിൽകടവ്,കാർഗീൻ,എബിസൺ,ഹ്യൂണ്ടായ്,ജപ്പാൻ,ചെട്ടിക്കുന്ന്,വിൻഡ്സർ കാസ്റ്റിൽ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ ചെറുവേലി പടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട് ഇടി മണ്ണിക്കൽ കളരിക്കൽ(SBI മടുക്കുംമൂട്) എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.






