കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അടിയന്തര ജാഗ്രത നിർദേശങ്ങളുമായി ജില്ല ഭരണകൂടം. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ജില്ലയില്‍ എല്ലാ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ബീച്ചുകളിലേക്കും നദികള്‍, ജലാശയങ്ങള്‍, മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമെങ്കില്‍ ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കാൻ ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പല്‍മാർക്കും നിർദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴയെ തുടർന്ന് കോഴിക്കോട് താമരശ്ശേരിയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണിരുന്നു.
താമരശ്ശേരി കുടുക്കില്‍ സ്വദേശി പ്രശാന്തിന്റെ വീടിന്റെ സംരക്ഷണ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞത്. പ്രദേശത്ത് മൂന്ന് മണിക്കൂറോളം കനത്ത മഴ പെയ്തിരുന്നു. കുറ്റ്യാടി അടക്കമുള്ള കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് വൈകിട്ടോടെ പെയ്തത്. ജില്ലയില്‍ ഇന്ന് മുതല്‍ ഞായറാഴ്ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം-ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.-നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.-ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.-ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിട്ടുള്ളത്.






