ThirdEye News
arrow_backതിരികെMain

കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

schedule2026 ഓഗസ്റ്റ് 27personസ്റ്റാഫ് റിപ്പോർട്ടർ
 കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച കേസ്;  മുഖ്യപ്രതി അറസ്റ്റിൽ

കൊയിലാണ്ടി: സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.

കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന 'സെനോ' ബസ് മൂന്നംഗ സംഘം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്.

കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച് പേരാമ്പ്ര ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.

ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികൾ, പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

യാത്രാമധ്യേ പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ ചെളിയിൽ താഴുകയുമായിരുന്നു.

സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ചരിഞ്ഞുനിന്ന ബസ് മുന്നോട്ട് എടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന കളക്ഷൻ തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ബസുടമയും പൊലീസും സംഭവസ്ഥലത്തെത്തിയത്.

തുടർന്ന് രണ്ട് വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ് ബസ് ചെളിയിൽ നിന്ന് ഉയർത്തിയത്.

കൊയിലാണ്ടി എസ്‌ഐ എ.കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.ഒളിവിൽ കഴിയുന്ന ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

വനിതാ ഹോക്കി ലോകകപ്പ്: ജർമനിയെ തകർത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്
അടുത്ത വാർത്തarrow_forward

വനിതാ ഹോക്കി ലോകകപ്പ്: ജർമനിയെ തകർത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്

arrow_backമുൻപത്തെ വാർത്ത

ഓട്ടോഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സിഎംഎസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം; മരിച്ചത് പുതുപ്പള്ളി സ്വദേശി

  ഓട്ടോഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; സിഎംഎസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക്  ദാരുണാന്ത്യം; മരിച്ചത് പുതുപ്പള്ളി സ്വദേശി

ബന്ധപ്പെട്ട വാർത്തകൾ

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

തൃശ്ശൂരിൽ പൂര്‍ണ്ണ നഗ്നനായി എത്തിയ അജ്ഞാതന്‍ പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരാതി; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

തൃശ്ശൂരിൽ പൂര്‍ണ്ണ നഗ്നനായി എത്തിയ അജ്ഞാതന്‍ പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരാതി; അക്രമിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

Ad
ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com