കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസ് മോഷണം.
കൊയിലാണ്ടിയില്‍ സ്വകാര്യ ബസുമായി മോഷ്ടാവ് കടന്നത് എട്ട് കിലോമീറ്റര്‍ എന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പൊയില്‍ക്കാവിന് സമീപം ചെളിയില്‍ താഴ്ന്ന നിലയിലാണ് ബസ് കണ്ടെത്തിയത്.
കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സെനോ ബസാണ് മോഷണം പോയത്.
ബസ് ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാകാം എന്നാണ് സംശയം






