തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ അന്വേഷണം കൂടുതല്‍ ഇടനിലക്കാരിലേക്ക്. പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതില്‍ നിരവധി ഏജന്റ് മാർക്ക് പങ്ക്.
പീഡനം നടന്ന സ്പാകളിലെ മുൻജീവനക്കാരുടെയും ഇടപാടിനായി എത്തിയവരുടേയും വിവരം അന്വേഷണസംഘം ശേഖരിച്ചു. ഇവരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പെണ്‍കുട്ടി പഠിച്ച ആന്ധ്രയിലെ സ്കൂളിലടക്കമെത്തി അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം ഉടൻ ആന്ധ്രയിലേക്ക് പുറപ്പെടും.
റിമാൻഡിലുഉള്ള 5 പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മനുഷ്യ കടത്തിന്റെയും സെക്സ് റാക്കറ്റിന്റെയും കൂടുതല്‍ പങ്ക് വെളിപ്പെടുമെന്നാണ് പ്രതീക്ഷ. നിലവില്‍ പെണ്‍കുട്ടി വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാല്‍ തമിഴ്നാട്ടിലെത്തിച്ച് ഉടൻ തെളിവെടുപ്പ് നടത്തേണ്ടെന്നാണ് ഗുഡുവാഞ്ചേരി പോലീസിന്റെ തീരുമാനം. സി ഡബ്ല്യു സിയുടെ അനുമതിയും ലഭിച്ചിട്ടില്ല.വിശദമായ കൗണ്‍സിലിംഗ് കുട്ടിക്ക് നല്‍കണമെന്നാണ് സി ഡബ്ല്യുസിയുടെ തീരുമാനം.
അടുത്തയാഴ്ച പീഡനം നടന്ന തമിഴ്നാട്ടിലെ കബാലി നഗറിലെ സ്പായില്‍ പെണ്‍കുട്ടിയെ എത്തിച്ച് തെളിവെടുക്കും.അതേസമയം കേരളത്തിലെ പൊലീസ് സംഘം വിശദമായ അന്വേഷണത്തിനായി ആന്ധ്രയിലേക്ക് പോകും. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താനും. ഇതിനായി കുട്ടി പഠിച്ച സ്കൂളിലെത്തി രേഖകള്‍ പരിശോധിക്കും. രക്ഷകർത്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ തേടും. അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷം മതി പ്രതികളുടെ കസ്റ്റഡി എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്പായില്‍ എത്തിയ ഇടപാടുകാരെ കുറിച്ചുള്ള ലിസ്റ്റ് പൊലീസ് തയ്യാറാക്കി തുടങ്ങി.






