ചങ്ങനാശേരി: കണ്ണൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍
കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ കോട്ടയം ജില്ല 61, 52 എന്ന സ്കോറിന് വിജയിച്ചാണ് വെങ്കലമെഡല്‍ നേടിയത്.
കോട്ടയം ജില്ലയ്ക്കായി മത്സരിച്ച ടീമിലെ മുഴുവന്‍ താരങ്ങളും അസംപ്ഷന്‍ കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു.
സംസ്ഥാനതല മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.






