കോട്ടയം: വിഖ്യാതഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
മലയാളികളുടെ മനസ്സിൽ എന്നും തത്തിക്കളിക്കുന്ന നിരവധി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അനശ്വര ഗായികയാണ് മലയാളികളുടെ സ്വന്തം ജാനകിയമ്മ എന്ന് കമ്മറ്റി വിലയിരുത്തി.
സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ കെ.വി. അനീഷ്, ജോയിൻ്റ് സെക്രട്ടറി മഹേഷ് മംഗലത്ത്, കമ്മിറ്റിയംഗങ്ങളായ ലിജോ, വിനോദ് എന്നിവർ സംസാരിച്ചു.






