കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന റബ്ബര്‍ ഗവേഷണകേന്ദ്രത്തിന് ദേശീയ അംഗീകാരം.
രാജ്യത്തെ റബ്ബര്‍ ക്ലോണുകളുടെ അംഗീകൃത നോഡല്‍ പരിശോധനാ കേന്ദ്രമായിട്ടാണ് ആര്.ആര്.ഐ.ഐക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഇനി മുതല്‍ രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന വിവിധ റബ്ബര്‍ ക്ലോണുകളുടെ ഗുണനിലവാരവും ശേഷിയും പരിശോധിച്ച് ഉറപ്പാക്കുന്നതിന്റെ മുഖ്യചുമതല ഈ കേന്ദ്രത്തിനായിരിക്കും.
പുതിയ റബ്ബര്‍ ഇനങ്ങളുടെ ആധികാരികതയും രോഗപ്രതിരോധശേഷിയും ശാസ്ത്രീയമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന ചുമതലയും ആര്.ആര്.ഐ.ഐക്കാണ്. ആഗസ്റ്റ് 24നാണ് ഔദ്യോഗിക പ്രഖ്യാപനം.






