കോട്ടയം: ജില്ലയിൽ കിഴക്കൻ മലയോര മേഖലയിൽ വീണ്ടും മഴ ശക്തമാകുമ്പോൾ ഉറക്കം കെട്ട് മലയോരം.
ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ മഴയിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. വ്യാപക നാശനഷ്ടങ്ങളും നേരിട്ടു.
വാഗമൺ, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി മേഖലകളിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴസാദ്ധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു.
Lകുറഞ്ഞ സമയത്ത് അതിശക്തമായ മഴ പെയ്യുന്ന പ്രവണതയാണ് മലയോരമേഖലയിലെ ആശങ്കയുടെ അടിസ്ഥാനം.
ചെറിയ സമയത്തിനുള്ളിൽ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയും മണ്ണ് കുതിർന്ന് മണ്ണിടിച്ചിലിന് വഴിയൊരുക്കുകയും ചെയ്യും.
മഴ ശക്തമാകുന്നതോടെ മലഞ്ചെരിവുകളിൽ മണ്ണിടിച്ചിലിനും റോഡുകളിൽ മണ്ണും കല്ലും പതിക്കുന്നതിനുമുള്ള സാദ്ധ്യതയും ഏറുന്നു.
മഴയുടെ ശക്തി വർദ്ധിക്കുമ്പോഴെല്ലാം പ്രദേശവാസികൾ ജാഗ്രതയിലാകേണ്ട സ്ഥിതിയാണ്






