കോട്ടയം: കെ.ജി കോളേജ് 86-88 S4B ഗ്രൂപ്പിൻ്റെ 40-ാം മത് റൂബി ജൂബിലി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. പ്രീതി സൈറ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. രാജൻ ജോർജ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സജീവ് പി. കെ.അധ്യക്ഷത വഹിച്ചു.പ്രൊഫ. റേച്ചൽ പുന്നൂസ്,അനധ്യാപക പ്രതിനിധി കോര. പി. കെ,ക്ലാസ് പ്രതിനിധി ഷിജു.കെ.കോര എന്നിവർ പ്രസംഗിച്ചു.
കൊമേഴ്സ് അധ്യാപക ദമ്പതികളായ പ്രൊഫ.രാജൻ ജോർജ് പണിക്കർ,പ്രൊഫ. റേച്ചൽ പുന്നൂസ്, പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സിജു. കെ. ഐസക്ക്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജേക്കബ് മാത്യു,
മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി പി. എൻ.മനോജ്കുമാർ, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം ഈപ്പൻ. എം.ഉമ്മൻ,
വാകത്താനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുനിൽ. പി. ജേക്കബ് എന്നിവരെ ആദരിച്ചു.
സാബു. വി. ജെ. റൂബി ജൂബിലി വിവരണവും നടത്തി. ശ്രീനിവാസൻ എം.കെ.സ്വാഗതവും അനി എൻ. ഫിലിപ്പ് നന്ദിയും പറഞ്ഞു.






