കോട്ടയം; കവിയരങ്ങിന്റെ ജൂലൈ മാസ കവി സമ്മേളനം, 26 ന് എം.കെ.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ വൈക്കം മുഹമ്മദ് ബഷീർ - എസ്.ജാനകി അനുസ്മരണത്തോടെ നടത്തും.
ഉച്ചകഴിഞ്ഞ് 2.30 - ന് ,കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറിയിലാണ് പരിപാടി.
പ്രശസ്ത എഴുത്തുകാരൻ, ജോജി കൂട്ടുമ്മേൽ ബഷീർ അനുസ്മരണം നടത്തും തുടർന്ന് അംഗങ്ങൾ ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തും. ഡോക്ടർ രാജിനി. ജി, എസ് ജാനകി അനുസ്മരണം. നടത്തും. ആകാശവാണി ഗ്രേഡ്ആർട്ടിസ്റ്റും ഗായകനും ആയ താൻസൻ കെ.വി. ജാനകിയമ്മയുടെ പാട്ടുകളെ പരിചയപ്പെടുത്തും.
കുമാരി സൗപണ്ണിക താൻസൻ, മിനി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ ഗാനാഞ്ജലി അർപ്പിക്കും. അരീപറമ്പ്
വയലാർ ഗ്രാമീണ ഗ്രന്ഥപ്പുരക്ക് വേണ്ടി,സെക്രട്ടറി, അഭിലാഷ് തൈതോട്ടത്തിൽ കോട്ടയം കവിയരങ്ങ് നൽകുന്ന പുസ്തകങ്ങൾ ഏറ്റ് വാങ്ങും. ചടങ്ങിന് ഏലിയാമ്മ കോര, ലളിതാംബിക അന്തർജനം, സുകു പി.ഗോവിന്ദ് എന്നിവർ നേതൃത്വം നൽകും.






