കോട്ടയം: കോട്ടയം ജില്ലയുടെ മലയാര ഗ്രാമങ്ങളിൽ മഴ തുടരുകയാണ്. കാഞ്ഞിരപ്പള്ളി താലുക്കിൽ മാത്രം 5 ദ്വരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോരുത്തോട് ,. കൂട്ടിക്കൽ ,മുണ്ടക്കയം, എരുമേലി വടക്ക്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. മൊത്തം 63 പേർ ക്യാമ്പുകളിൽ കഴിയുന്നു.
കൂട്ടിക്കൽ 2 തവണ ഉരുൾ പൊട്ടലുണ്ടായി. മറ്റ് നാശനഷ്ടങ്ങളുടെ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളുവെന്ന് കൺട്രോൾറും അധികൃതർ അറിയിച്ചു.
പലയിടത്തും ഇപ്പോഴും മഴ തുടരുകയാണ്. മണ്ണിടിയിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
പാലാമീനച്ചിൽ താലൂക്കിൽ 2 ക്യാമ്പുകൾ തുറന്നു. മൊത്തം 40 കുടുംബങ്ങളിലായി 130 പേർ ക്യാമ്പുകളിൽ കഴിയുന്നു.3 വീടുകൾ പുർണമായും 12 വീട്ടുകൾ ഭാഗികമായും നശിച്ചു. മഴക്കെടുതിയിൽ2പേർ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.






